Wednesday, September 20, 2006

പ്രണയത്തിനിനൊടുവില്‍....

ഇനി ഒരിക്കലും ഓര്‍ക്കരുതെന്നു വിചാരിച്ചിട്ടും ഇന്ന് വീണ്ടും അവളെകുറിച്ച്‌ ഓര്‍ത്തു...ഇത്‌ മനസ്സിന്റെ ഒരു കളിയാണ്‌...എന്തു മറക്കണമെന്നു വിചാരിച്ചോ...അതു മാത്രം ഓര്‍മ്മവരിക....പഷേ കഴിഞ്ഞ കുറെനാളുകളായി അവളെ കുറിച്ചുള്ള ഒരു ഓര്‍മ്മകളും മനസ്സില്‍ കയറികൂടിയിരുന്നില്ല..പക്ഷേ ഇന്നിപ്പോ... അറിയില്ല.. മനസ്സ്‌ ഒന്നിടറിയാല്‍ എല്ലാം നഷ്ടമാകും... അവള്‍ക്കും...എനിക്കും...ആദ്യമായി അവളുടെ പളുങ്കു കണ്ണുകളില്‍ പ്രണയം കണ്ടപ്പോള്‍ ഞാന്‍ അവളെ വിലക്കിയതാണ്‌...പക്ഷേ...ഞങ്ങളുടെ പ്രണയത്തിനും സൗഹൃദത്തിനും ഇടക്കുള്ള അതിര്‍വരമ്പുകള്‍ വളരെ നേര്‍ത്തതായിരുന്നു...അതിലൂടെ നോക്കിയാല്‍ ഞങ്ങള്‍ക്കു ഞങ്ങളുടെ ഹൃദയങ്ങള്‍ ഒരു വെള്ളക്കടലാസ്സിലെന്നപോലെ വായിക്കാമായിരുന്നു...അവളുടെ പ്രണയത്തിന്റെ തീക്ഷണതയില്‍...എന്റെ പ്രതിരോധത്തിന്റെ മഞ്ഞുകട്ടകള്‍ ഉരുകി ഒലിച്ചു... ബാസ്ക്കിന്‍ റോബിന്‍സ്സിന്റെ ചില്ലുമേശ്ശയില്‍ മുട്ടുക്കയ്കള്‍ ഊന്നി ഞങ്ങള്‍ മുഖത്തോടു മുഖം നോക്കിയിരുന്നു...ബഹുനിലമാളികയുടെ ലിഫ്റ്റിന്റെ സ്വകാര്യതയില്‍ അവളെ മാറോടടുക്കിനില്‍ക്കുമ്പോള്‍ ഞങ്ങളുടെ ലോകം ഞങ്ങളിലേക്കു മാത്രമായി ചുരുങ്ങി...തിമര്‍ത്തു പെയ്യുന്ന മഴയില്‍ നഗരത്തിന്റെ ഞെരമ്പിലൂടെ പരസ്പരം ഒട്ടിച്ചേര്‍ന്ന് യാത്രചെയ്യുമ്പൊള്‍ അവള്‍ ചെവിയില്‍ മന്ത്രിച്ചു..."എന്നാലും ... ആ കുട്ടൂസ്സന്‍ ചെയ്തതു ശരിയായില്ല...പാവം മായാവി..കുപ്പിയില്‍നിന്നും എങ്ങിനേ രക്ഷപ്പെടുമൊ..ആവോ..."

5 Comments:

At 10:59 PM, Blogger മായാവി said...

ഞങ്ങളുടെ പ്രണയത്തിനും സൗഹൃദത്തിനും ഇടക്കുള്ള അതിര്‍വരമ്പുകള്‍ വളരെ നേര്‍ത്തതായിരുന്നു...അതിലൂടെ നോക്കിയാല്‍ ഞങ്ങള്‍ക്കു ഞങ്ങളുടെ ഹൃദയങ്ങള്‍ ഒരു വെള്ളക്കടലാസ്സിലെന്നപോലെ വായിക്കാമായിരുന്നു...

കുറെനാളായി ഈ ബ്ലോഗ്‌ ലോകത്തുകിടന്നു കറങ്ങുന്നു...ഇനിയും സ്വന്തമായി...ഒരു ബ്ലോഗ്ഗുണ്ടാക്കിയില്ലങ്കില്‍ അതു മോശ്ശമ്മല്ലെ....ഇതാ ആദ്യ സംരംഭം...

 
At 11:30 PM, Blogger ശ്രീജിത്ത്‌ കെ said...

ഹ ഹ. അപ്പോള്‍ അവളോട് തോന്നിയ വികാരം എന്തായിരുന്നു എന്നും അറിഞ്ഞാല്‍ കൊള്ളാം.

ഓ.ടോ: താങ്കള്‍ ബാംഗ്ലൂരില്‍ ആണോ ഇപ്പോള്‍?

 
At 3:31 AM, Blogger മായാവി said...

എന്തു തോന്നാന്‍... അടുത്ത സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തി.. അവന്‍ അവളോടു പറഞ്ഞു.."സ്മോളിനി...ബസ്സില്‍ വന്നാമതി..."...

ബാംഗ്ലൂരില്‍ അല്ലല്ലോ ഇപ്പോ..എന്തേ ..അങ്ങിനെ ചോദിചത്‌...ശ്രീജിത്ത്‌ എന്നെ അറിയാന്‍ വഴിയില്ല...

 
At 11:52 AM, Blogger "forlovers... said...

"എന്നാലും ... ആ കുട്ടൂസ്സന്‍ ചെയ്തതു ശരിയായില്ല...പാവം മായാവി..കുപ്പിയില്‍നിന്നും എങ്ങിനേ രക്ഷപ്പെടുമൊ..ആവോ..."



ഇത്ര നിഷ്‌കളങ്കയായ കുട്ടിയെ കൂടെകൂട്ടിക്കൂടേ.....

 
At 10:50 PM, Blogger ഭൂതാവിഷ്ടന്‍ said...

കൊല്ലളിയാ. .. കൊല്ല്

 

Post a Comment

<< Home